പയ്യന്നൂർ. ക്ഷേത്ര പൂരക്കളി കലാ അക്കാദമി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അവാർഡിന് അർഹരായവരേയും പൂമാലിക പുരസ്കാര ജേതാക്കളെയും അനുമോദിക്കുന്നു. 19 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രപരിസരത്ത് വെച്ച് നടക്കുന്ന അനുമോദന സമ്മേളനം എം. അപ്പു പണിക്കർ ഉദ്ഘാടനം ചെയ്യും. യു.കെ. രമേശൻ അധ്യക്ഷത വഹിക്കും.ഡോ. സി. എച്ച്. സുരേന്ദ്രൻ നമ്പ്യാർ വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡണ്ട് പിലാക്കൽ അശോകൻ, സെക്രട്ടറി രഘുനാഥ് കയ്യൂർ , ട്രഷറർ പി.കെ. നാരായണൻ , കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കർ, കാട്ടാമ്പള്ളി നാരായണൻ, എം വി പ്രകാശൻ പണിക്കർ, രവീന്ദ്രൻ പണിക്കർ പയ്യനാട്, വി.ജനാർദ്ദനൻ, ടി.വി. സുനിൽ, മോഹനൻ മേച്ചേരി, സുരേന്ദ്രൻ പിലിക്കോട്, എന്നിവർ പ്രസംഗിക്കും. എം. രാഘവൻ സ്വാഗതവും കെ.വി. ശിവദാസൻ കണ്ണപുരം നന്ദിയും പറയും. 3.30 ന്കൊയോങ്കര എം. രാജീവൻ പണിക്കരും അണ്ടോൾ പി. രാജേഷ് പണിക്കറും തമ്മിൽ മറത്തുകളി അവതരിപ്പിക്കും . ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ അധ്യക്ഷ വേദി അലങ്കരിക്കും. 5 മണിക്ക് കൊയോങ്കര ശ്രീ പൂമാല ഭഗവതി ക്ഷേത്രം പൂരക്കളി സംഘം പൂരക്കളി അവതരിപ്പിക്കും. വാർത്ത സമ്മേളനത്തിൽ യു.കെ. രമേശൻ, രഘുനാഥ് കയ്യൂർ , മോഹനൻ മേച്ചേരി, ശിവദാസൻ കീഴറ, സുരേന്ദ്രൻ പിലിക്കോട്, സാജൻ ടി പി, എം. രാഘവൻ എന്നിവർ പങ്കെടുത്തു .
.jpg)




Post a Comment