പ്രതീക്ഷോത്സവം 2025; ഹോപ്പ് പദ്ധതിയുടെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു


കണ്ണൂർ: കണ്ണൂർ സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രോജക്റ്റ് ഹോപ്പ് പദ്ധതിയുടെ ഈ വർഷത്തെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. സജേഷ് വാഴളാപ്പിൽ അധ്യക്ഷത വഹിച്ചു. പ്രോജക്റ്റ് ഹോപ്പ് കോർഡിനേറ്റർ ശ്രീ. സുനോജ് കുമാർ സ്വാഗതം പറഞ്ഞു. എസ്.പി.സി. ADNO ശ്രീ. കെ. രാജേഷ് ക്ലാസെടുത്തു. എസ്.ഐ. ഷഹീഷ് കെ.കെ., ജനമൈത്രി ADNO ശ്രീ. വിജേഷ് സി. എന്നിവർ സംസാരിച്ചു. സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രോജക്ട് ഹോപ്പ് പദ്ധതി 2017-ലാണ് ആരംഭിച്ചത്. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും പരാജയത്തെ തുടർന്ന് പഠനം നിർത്തിയവരെയും കണ്ടെത്തി, തുടർപഠനത്തിന് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ, ലൈഫ് സ്കിൽ ട്രെയിനിങ്ങുകൾ എന്നിവ നൽകിവരുന്നു. ഇതുവരെയായി 300-ൽ അധികം കുട്ടികളെ തുടർപഠനത്തിന് സാധ്യമാക്കാ  ൻ കഴിഞ്ഞിട്ടുണ്ട്. അധ്യാപകരെയും, മറ്റു റിസോഴ്‌സ് പേഴ്സണ്മാരെയും, പോലീസ് സേനയിലെ ഫാക്കൽട്ടികളെയും ഉൾപ്പെടുത്തിയുള്ള റിസോഴ്‌സ് ഗ്രൂപ്പുകളാണ് പ്രവർത്തനങ്ങ ൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിൽ നാല് ലേണിംഗ് സെന്ററുകൾ നിലവിൽ പ്രവർത്തിക്കുന്നു. കണ്ണൂരിൽ രണ്ട് സെന്ററുകളും തലശ്ശേരിയിലും ചക്കരക്കലിലും ഓരോ സെന്റർ വീതവുമാണ് നിലവിലുള്ളത്.



Post a Comment

Previous Post Next Post

AD01