സംസ്ഥാന സ്കൂൾ കായിക മേള ഒക്ടോബർ 22- 28 വരെ തലസ്ഥാനത്തെ 12 വേദികളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മേള 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സഞ്ജു സാംസനാണ് മേളയുടെ ബ്രാൻഡ് അംബാസിഡർ. കീർത്തി സുരേഷ് ഗുഡ് വിൽ അംബാസിഡറുമാണ്.
അതോടൊപ്പം ചരിത്രത്തിലാദ്യമായി കായിക മേളയ്ക്കായി തീം സോങ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂൾ കുട്ടികൾ തന്നെയാണ് തീം സോങ് തയ്യാറാക്കുന്നത്. കുട്ടികൾ തന്നെ എഴുതി അവർ തന്നെ ആലപിക്കുന്നു. മന്ത്രി വ്യക്തമാക്കി. മേളയിൽ ഇൻക്ലൂസീവ് സ്‌പോർട്‌സിന്റെ ഭാഗമായി ആയിരത്തി തൊള്ളായിരത്തി നാൽപത്തി നാല് കായിക താരങ്ങൾ പങ്കെടുക്കും. ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മേളയോട് അനുബന്ധിച്ച് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ സംസ്ഥാനതല പര്യടനം ഒക്‌ടോബർ 16 ന് കാസർകോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് ആരംഭിച്ചു.
إرسال تعليق