ഇസ്രായേൽ ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ നിന്നും അവയവങ്ങൾ മോഷ്ടിച്ചു; അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് അധികൃതർ



ഗാസ ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം അവയവങ്ങൾ മോഷ്ടിച്ചതായി ഗാസയിലെ ഗവർമെന്റ് അധികാരികൾ. ഈ കുറ്റകൃത്യം അന്വേഷിക്കാൻ ഒരു അന്താരാഷ്ട്ര സമിതിയെ നിയോഗിക്കണമെന്നും അധികാരികൾ ആവശ്യപ്പെട്ടു. 'ഇസ്രായേൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 120 മൃതദേഹങ്ങൾ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി വഴി കൈമാറിയിട്ടുണ്ട്. മിക്കതും വളരെ ശോചനീയ അവസ്ഥയിലാണ് .' ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ഇസ്മായിൽ തവാബ്ത വെള്ളിയാഴ്ച പറഞ്ഞു 'മരിച്ചവരിൽ ചിലരെ കണ്ണുകൾ കെട്ടി കൈകാലുകൾ ബന്ധിച്ച നിലയിലാണ് തിരിച്ചയച്ചത്. മറ്റു ചിലരെ ശ്വാസം മുട്ടിച്ചതിന്റെയും കഴുത്തിൽ കയറിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ഇത് മനഃപൂർവമായ കൊലപാതകത്തിന്റെ സൂചനയാണ്' തവാബ്ത കൂട്ടിച്ചേർത്തു. 'കണ്ണുകൾ, കോർണിയകൾ, മറ്റ് അവയവങ്ങൾ എന്നിവയുൾപ്പെടെ നിരവധി മൃതദേഹങ്ങളുടെ ഭാഗങ്ങൾ കാണാനില്ല. ഇസ്രായേൽ സൈന്യം മൃതദേഹങ്ങൾ കൈവശം വച്ചുകൊണ്ട് മനുഷ്യാവയവങ്ങൾ മോഷ്ടിച്ചു" എന്ന് ഇത് സ്ഥിരീകരിക്കുന്നു,' തവാബ്ത ചൂണ്ടിക്കാട്ടി. രക്തസാക്ഷികളുടെ മൃതദേഹങ്ങൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾക്കും അവരുടെ അവയവങ്ങൾ മോഷ്ടിച്ചതിനും ഇസ്രായേലിനെ ഉത്തരവാദിയാക്കാൻ ഒരു അന്താരാഷ്ട്ര അന്വേഷണ സമിതി ഉടൻ രൂപീകരിക്കണമെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥർ അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങളോട് ഇസ്രായേൽ സൈന്യം ഉടൻ പ്രതികരിച്ചില്ല. 67 കുട്ടികളടക്കം 735 ഫലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ നിലവിൽ ഇസ്രായേലിന്റെ കൈവശമുണ്ടെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം തെക്കൻ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലുള്ള സ്ഡെ ടെയ്മാൻ സൈനിക താവളത്തിൽ ഗസ്സയിൽ നിന്നുള്ള 1,500 ഓളം പലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേലിന്റെ കൈവശമുണ്ട്. ഈ മാസം ആദ്യം ഹമാസും ഇസ്രായേലും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ പ്രകാരം ഏകദേശം 2,000 ഫലസ്തീൻ തടവുകാരെ നൽകുന്നതിന് പകരമായി, ഹമാസ് 20 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും 10 തടവുകാരുടെ ഭൗതികാവശിഷ്ടങ്ങൾ കൂടി കൈമാറുകയും ചെയ്തു. ഗാസയുടെ പുനർനിർമ്മാണവും ഹമാസില്ലാതെ ഒരു പുതിയ ഭരണ സംവിധാനം സ്ഥാപിക്കുന്നതും വിഭാവനം ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഇരുപതിന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ കരാർ. 2023 ഒക്ടോബർ മുതൽ ഇസ്രായേലി ആക്രമണങ്ങളിൽ ഗസ്സയിൽ ഏകദേശം 68,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.



Post a Comment

أحدث أقدم

AD01