കട്ടപ്പനയില്‍ ഓടയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം



കട്ടപ്പനയില്‍ ഓടയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. നഗരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട് കമ്പം സ്വദേശികളാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേരും ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. മൂന്ന് പേരും അപകടത്തില്‍പ്പെട്ടതോടെ ഫയഴ്ഫോസ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെത്തിക്കാനായത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



Post a Comment

Previous Post Next Post

AD01