ഔഷധി - കുമ്പളപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു


കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഔഷധി - കുമ്പളപ്പാറ റോഡിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. 256 മീറ്റർ നീളത്തിലുള്ള റോഡ് മൂന്ന് മീറ്റർ വീതിയിൽ ടാറിംഗ് ചെയ്യുന്നതിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് അനുവദിച്ചത്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയായി. 
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സി.ഐ വത്സല ടീച്ചർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ വി.എ കോമള വല്ലി, ടി.വി സുധാകരൻ, പ്രീത, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ദാമോദരൻ, ഇ.പി ബാലകൃഷ്ണൻ, ടി.വി രമേശൻ, രമേശൻ മാസ്റ്റർ, ടി.വി അശോകൻ തുടങ്ങിയവർ സംസാരിച്ചു. 



Post a Comment

Previous Post Next Post

AD01