ഡോ. എം കെ മുനീറിനെ വസതിയില്‍ പോയി സന്ദര്‍ശിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അധികം വൈകാതെ തന്നെ അദ്ദേഹം പൊതുമണ്ഡലത്തില്‍ തിരിച്ചെത്തും എന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് എം കെ മുനീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുന്ന സമയത്ത് സന്ദര്‍ശിച്ചതും ഡോക്ടറിനോട് സംസാരിച്ചപ്പോള്‍ തനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ മണ്ഡലത്തിൽ പ്രവർത്തിക്കുമ്പോഴും, വ്യക്തിപരമായി നല്ല ബന്ധത്തിലാണ്. ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് സജീവമായി വരുന്നത് നാടിനും എം കെ മുനീറിൻ്റെ പ്രസ്ഥാനത്തിനും ഒരുപോലെ ഗുണകരമാകുമെന്ന് മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
ഡോ. എം. കെ. മുനീറിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹം പൊതുമണ്ഡലത്തില്‍ തിരിച്ചെത്തും എന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. ഡോ. എം. കെ. മുനീർ അസുഖ ബാധിതനായി ആശുപത്രിയിൽ കിടക്കുന്ന സമയത്ത് വലിയ പ്രയാസം എല്ലാവരിലും ഉണ്ടായിരുന്നു. ആശുപത്രിയിൽ നേരിട്ട് പോയി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഡോക്ടർമാരോട് സംസാരിച്ച സമയത്ത് എനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായി.മുനീർ സാഹിബിനോട് ഫോണില്‍ സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ആത്മവിശ്വാസം ഉള്ളതിൽ വലിയ സന്തോഷം തോന്നി. ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ന് നേരിട്ട് കണ്ടപ്പോഴും ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ബഹുമാന്യനായ സി. എച്ച്. മുഹമ്മദ് കോയ സാഹിബും എന്റെ വാപ്പയും വളരെ അടുത്ത ബന്ധമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ മണ്ഡലത്തിൽ പ്രവർത്തിക്കുമ്പോഴും, വ്യക്തിപരമായി നല്ല ബന്ധത്തിലാണ് ഞങ്ങളും. ഡോ. എം. കെ. മുനീർ ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് സജീവമായി വരുന്നത് നാടിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഒരുപോലെ ഗുണകരമാകും.
إرسال تعليق