മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഡീയസ് ഈറെ’ എന്ന ചിത്രത്തിന്റെ അനൗദ്യോഗിക പോസ്റ്ററുകൾ ഇറക്കുന്നതിനെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പോസ്റ്റ്. പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൊറർ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ഡീയസ് ഈറെയുടെ AI വെച്ച് നിർമ്മിച്ച പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഡീയസ് ഈറെയെ ചുറ്റിപ്പറ്റി നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും, ജിജ്ഞാസയ്ക്കും നന്ദി, എങ്കിലും ചിത്രത്തിന്റെ സ്വഭാവത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അനൗദ്യോഗിക പോസ്റ്ററുകൾ നിർമ്മിക്കുകയോ, പ്രച്ചരിപ്പിക്കുകയോ ചെയ്യുന്ന പ്രവൃത്തിയിൽ നിന്നും വിട്ടു നിൽക്കണമെന്ന് അറിയിക്കുന്നു’ അണിയറപ്രവർത്തകർ ഒഫീഷ്യൽ പേജിലൂടെ അറിയിച്ചു.

ഓൾ നൈറ്റ് ഷിഫ്‌റ്റ്‌സ് സ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും, എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം ഗിബിൻ ഗോപിനാഥ്, മനോഹരി ജോയ്, അരുൺ അജികുമാർ തുങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ഹാളോവിൻ റിലീസായെത്തുന്ന ചിത്രം ഭൂതകാലം, ഭാരമായുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൊറർ സിനിമാ പ്രേക്ഷകർക്കൊരു ദൃശ്യ വിരുന്നാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രണവ് മോഹൻലാലിൻറെ ഇതിനു മുന്നിറങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി അല്പം ഡാർക്കായ വേഷമാണ് അദ്ദേഹം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നതെന്നാണ് ടീസറും ട്രെയ്‌ലറും സൂചിപ്പിക്കുന്നത്.

إرسال تعليق