അവയവ ദാനം; എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കി അനീഷ് യാത്രയായി


പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ അനീഷ്.എ.ആര്‍ ഇനി 8 പേരിലൂടെ ജീവിക്കും. ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് അനീഷ് മരണപ്പെട്ടത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അനീഷിന്റെ് ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ അവയവ ദാനം നല്‍കി. എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് അനീഷ് യാത്രയായത്. വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കിയ കുടുംബത്തിന് എട്ടുപേരുടെയും കുടുംബം നന്ദി രേഖപ്പെടുത്തി.



Post a Comment

أحدث أقدم

AD01