തിയറ്റർ റിലീസ് ഇല്ലാത്ത, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി മാത്രം ഒരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ താൽപ്പര്യമില്ലെന്ന് മാർവെൽ സിനിമകളിലൂടെ ശ്രദ്ധേയയായ നടി എലിസബത്ത് ഓൾസൻ. എങ്കിലും ഒടിടി വിൽപ്പന മാത്രം നടക്കാൻ സാധ്യതയുള്ള സ്വതന്ത്രമായി നിർമ്മിക്കുന്ന ചെറു ചിത്രങ്ങളുടെ ഭാഗമാകാൻ പ്രശ്‌നമില്ലെന്നും എലിസബത്ത് ഓൾസൻ പറഞ്ഞു. “സിനിമകൾ തിയറ്ററിനുള്ളതാണ് ആളുകൾ വേർതിരിവുകളില്ലാതെ ഒരു പ്രവൃത്തിയിൽ അച്ചടക്കത്തോടെ ഒത്തുകൂടാൻ ഒരിടം ഇപ്പോഴും ആവശ്യമാണ്. ഒടിടിയിൽ മാത്രം അവസാനിക്കുന്ന ചിത്രങ്ങളുടെയല്ല അങ്ങനൊരു സാംസ്‌കാരിക കൂടിച്ചേരലിന് കാരണമാകുന്ന തരത്തിലുള്ള ചിത്രങ്ങളുടെ ഭാഗമാകാനാണ് ഇഷ്ടം” എലിസബത്ത് ഓൾസൻ പറഞ്ഞു.

എന്നാൽ ഒടിടിക്ക് വിൽക്കുന്ന ചെറിയ ഇൻഡിപെൻഡന്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കുഴപ്പമില്ലായെന്നും, സ്റ്റുഡിയോയുടെ ഇടപെടലും ഇൻവെസ്റ്റ്മെന്റും വാണിജ്യ സാധ്യതകളും ഉള്ളവ സ്ട്രീമിങ്ങിന് മാത്രമായി നൽകുന്ന പ്രവൃത്തിയോടെ തനിക്ക് താല്പര്യക്കുറവുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.
ഫാന്റസി റൊമാന്റിക്ക് ചിത്രമായ ‘എറ്റേർണിറ്റി’യാണ് താരത്തിന്റേതായി തിയറ്ററുകളിലേക്കെത്തുന്ന അടുത്ത ചിത്രം. അതിനു ശേഷം ശേഷം മാർവെലിന്റെ ആനിമേറ്റഡ് ചിത്രമായ മാർവെൽ സോംബീസിലും, അടുത്ത വര്ഷം ആദ്യം എത്തുന്ന അവേഞ്ചേഴ്‌സ് ഡൂംസ് ഡേയിലും എലിസബത്ത് ഓൾസൻ അഭിനയിക്കും.
.jpg)




إرسال تعليق