അക്ഷരങ്ങളില്‍ വിസമയം തീര്‍ത്ത് കൊച്ചി ധര്‍ഭാര്‍ ഹാളില്‍ കലിഗ്രാഫി ഫെസ്റ്റിവല്‍


അക്ഷരങ്ങളില്‍ വിസമയം തീര്‍ത്ത് കലിഗ്രാഫി ഫെസ്റ്റിവല്‍. കൊച്ചി ധര്‍ഭാര്‍ ഹാളില്‍ നടക്കുന്ന ഫെസ്റ്റിവല്ലിലെ അക്ഷര മനോഹാരിതയിലേക്ക് ആയിരങ്ങളാണ് ഓരോ ദിവസവും എത്തുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള മുപ്പതോളം കലാകാരന്മാരാണ് കലിഗ്രഫി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

അക്ഷരങ്ങളില്‍ തീര്‍ത്ത നിരവധി മാതൃകകള്‍. അക്ഷര വൈവിധ്യങ്ങളില്‍ ദര്‍ബാര്‍ ഹാളിലെ ചുമരുകള്‍ അതിമനോഹരമായിരുന്നു.കലിഗ്രാഫി ഫെസ്റ്റിവെല്‍ ഇന്ത്യയിലെയും വിദേശത്തേയും വ്യത്യസ്ത സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളായി മാറി. കലിഗ്രാഫി ആചാര്യനായ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള INSX ഫൗണ്ടേഷനും കേരള ലളിതകല അക്കാദമിയും ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 30 കലി ഗ്രഫി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കലി ഗ്രഫിക്ക് മാത്രമായി നടക്കുന്ന ഈ മേളയിലേക്ക് എത്തുന്ന ഓരോ കലാകാരന്മാര്‍ക്കും ആസ്വാദര്‍ക്കും സമ്മാനിക്കുന്നത് ഓര്‍മ്മകളില്‍ എഴുതിച്ചേര്‍ക്കാവുന്ന അനുഭവങ്ങളാണ്.ശില്പശാലകള്‍ സംവാദങ്ങള്‍ പ്രഭാഷണങ്ങള്‍ പ്രദര്‍ശനങ്ങള്‍ പാനല്‍ ചര്‍ച്ചകള്‍ കലാവിഷ്‌കാരങ്ങള്‍ കലി ഫാഷന്‍ ഷോ, പെന്‍ ഷോ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നു. നാലു ദിവസമായി നടക്കുന്ന ഫെസ്റ്റ് ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.



Post a Comment

Previous Post Next Post

AD01