വിഡിയോയില്‍ കണ്ടത് സത്യമല്ല; വയനാട്ടില്‍ സിപ്പ് ലൈന്‍ അപകടമുണ്ടായില്ല; വിഡിയോ എഐ നിര്‍മിതം; കേസെടുത്ത് സൈബര്‍ പൊലീസ്

 



വയനാട്ടില്‍ സിപ്പ് ലൈന്‍ അപകടമെന്ന രീതിയില്‍ ദൃശ്യം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസ്. വയനാട് സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഐ ഉപയോഗിച്ച് നിര്‍മിച്ച ദൃശ്യങ്ങളാണ് യഥാര്‍ഥത്തില്‍ നടന്നതെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. നവമാധ്യമ അക്കൗണ്ടുകള്‍ പലതും നിരീക്ഷിച്ച ശേഷമാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഐ വിഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ഊര്‍ജിതമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. ഒരു യുവതിയും കുഞ്ഞും സിപ് ലൈനില്‍ കയറുന്നതും കയറിയ ഉടന്‍ തന്നെ ലൈന്‍ തകര്‍ന്ന് ഇരുവരും വീഴുന്നതും പകച്ചുപോയ സിപ് ലൈന്‍ ഓപറേറ്റര്‍ രക്ഷിക്കാന്‍ നോക്കുന്നതുമായ ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിച്ചിരുന്നത്. വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് എന്ന രീതിയിലായിരുന്നു പ്രചാരണം. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം വയനാട്ടിലെ ടൂറിസം വീണ്ടും ഉണര്‍ന്ന് വരുന്നതിനിടെയാണ് എഐ വീഡിയോ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജപ്രചാരണം നടന്നിരിക്കുന്നത്.



Post a Comment

أحدث أقدم

AD01