വടക്കേ ഇന്ത്യയിൽ വില്ലൻ ചുമ പോലുള്ള ശ്വാസകോശ അണുബാധയ്ക്ക് കാരണം പുതിയ ബാക്ടീരിയയാണെന്ന് പിജിഐഎംഇആർ പഠനം. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംഇആർ) നടത്തിയ പഠനത്തില്‍, വില്ലൻ ചുമ ഒരു പകർച്ചവ്യാധിയാണ്. വില്ലൻ ചുമ എന്നറിയപ്പെടുന്ന പോര്‍ട്ടുസിസ് ബാധിച്ചവർക്ക് ഗുരുതരമായ ചുമയാണ് അനുഭവപ്പെടുന്നത്. ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ വില്ലൻചുമ എപ്പോഴും അകാലമരണത്തിന് ഒരു പ്രധാന കാരണമായിരുന്നു, ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മരണനിരക്ക് 10 ശതമാനത്തിലെത്തി. യുഎസിലെ സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 2023ൽ വില്ലൻ ചുമ ആളുകള്‍ക്കിടയില്‍ ഗണ്യമായി കണ്ടെത്തി. പ്രധാനമായും വടക്കേ ഇന്ത്യയിലെ 5-10 വരെ പ്രായമുള്ള കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് കണ്ടെത്തി. കോവിഡിൻ്റെ സമയത്താണ് വില്ലൻ ചുമ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷമാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. ഇന്ത്യയിൽ അടുത്തിടെ 13.6 ദശലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 37 ശതമാനം അണുബാധകളും ബോർഡെറ്റെല്ല ഹോംസി എന്ന ബാക്ടീരിയ മൂലമാണെന്ന് ഗവേഷകർ കണ്ടെത്തി.
.jpg)




إرسال تعليق