ഭിന്നശേഷി സംവരണം; ‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കോടതി വിധിക്ക് അനുസരിച്ച്’: മാനേജ്മെന്റുകള്‍ അവരുടെ കടമകള്‍ നിറവേറ്റണമെന്ന് മന്ത്രി വി ശിവന്‍കുട്ടി


ഭിന്നശേഷി സംവരണം നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കോടതി വിധിയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതിയും ഹൈക്കോടതിയും

ഇക്കാര്യത്തില്‍ എടുത്ത നിലപാടുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണെന്നും മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മാനേജ്മെന്റുകള്‍ അവരുടെ കടമകള്‍ നിറവേറ്റണ്ടതുണ്ട്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷമായി നിയമ പോരാട്ടത്തില്‍ ഏതെങ്കിലും തരത്തില്‍ ഈ വിമര്‍ശനം ഉന്നയിക്കുന്ന മാനേജ്മെന്റുകള്‍ തയ്യാറായിട്ടുണ്ടോ? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച നിവേദനം കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിയമനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുളളില്‍ തീരുമാനമെടുക്കുമെന്നും വിമര്‍ശനം ഉന്നയിക്കുന്നവര്‍ അടക്കമുള്ളവരോട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് തുറന്ന മനസ്സാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Post a Comment

Previous Post Next Post

AD01