കെപിസിസി പുനഃസംഘടന: ചോദ്യങ്ങളോട് ക്ഷോഭിച്ച് വി ഡി സതീശൻ


കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളിൽ മറുപടിയില്ലാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കണ്ടെന്നായിരുന്നു വി ഡി സതീശൻ്റെ മറുപടി. മാധ്യമങ്ങൾ പുനഃസംഘടന, കോൺ​ഗ്രസിലെ പൊട്ടിത്തെറിയിൽ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ പൊടുന്നനെ വാർത്താസമ്മേളനം അവസാനിപ്പിച്ച് തിരിച്ച് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെ മുരളീധരൻ ജാഥയിൽ പങ്കെടുക്കാത്ത് എന്താണെന്ന് ചോദിച്ചപ്പോൾ മുരളീധരന് ഗുരുവായൂർ സന്ദർശനം ഉണ്ടെന്നായിരുന്നു മറുപടി.

കെപിസിസി ജം​ബോ പുനഃസംഘടനയിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. കെ സി വേണു​ഗോപാലിൻ്റെ ഇഷ്ടക്കാരെയാണ് നിയമിച്ചതെന്ന വിമർശനം ശക്തമാണ്. ദാ ഇപ്പോൾ കെ മുരളീധൻ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥ ബഹിഷ്കരിച്ചിരിക്കുകയാണ്. ജാഥ ക്യാപ്റ്റൻ കൂടിയായ മുരളീധൻ ജാഥയിൽ പങ്കെടുക്കാതെ തലസ്ഥാനത്തേക്ക് തിരിച്ചു. കെ സുധാകരനും പിജെ കുര്യനും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത തൃപ്തിയാണ് ഇപ്പോൾ ഉള്ളതെന്ന് പരിഹാസ രൂപേണയായിരുന്ന കെ സുധാകരന്റെ പ്രതികരണം. വിചിത്ര വാദങ്ങളും പരിഹാസവും നിറഞ്ഞതായിരുന്നു പി ജെ കുര്യന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് മറുപടി പറയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ മറുപടിയില്ലെന്ന് പറയുന്നത് നല്ല മറുപടിയല്ലേ എന്നുള്ള വിചിത്ര മറുപടിയാണ് പി ജെ കുര്യൻ നൽകിയത്. കൂടാതെ ചാണ്ടി ഉമ്മനേയും പിജെ കുര്യൻ പരിഹസിച്ചു. ‘സ്ഥാനത്ത് ഒഴിവാക്കുമ്പോൾ അല്ല അറിയിക്കേണ്ടത്, നിയമിക്കുമ്പോഴാണ് അറിയിപ്പ് നൽകേണ്ടത്, എന്നെ നിരവധി പദവികൾ നിന്ന് മാറ്റിയപ്പോൾ ഒന്നും അറിയിച്ചിട്ടില്ല’. പി ജെ കുര്യൻ പറഞ്ഞു.



Post a Comment

Previous Post Next Post

AD01