തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി പുറത്തുവന്നതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തില്‍. സെക്രട്ടറി നീലിമ ആര്‍ കുറുപ്പിന്റെ മൊഴി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ബിജെപിയുടെ കൗണ്‍സിലര്‍മാരും സംസ്ഥാന നേതാവും ഉള്‍പ്പെടെ വന്‍ തുക വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയതിന്റെ രേഖകള്‍ നീലിമ ആര്‍ കുറുപ്പ് അന്വേഷണസംഘത്തിന് കൈമാറി. 8 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ ബിജെപി നേതാക്കള്‍ വായ്പയെടുത്തിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് സൊസൈറ്റി പ്രതിസന്ധിയില്‍ ആയതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. പിന്നാലെയാണ് തിരുമല അനില്‍ ആത്മഹത്യ ചെയ്തത്. സൊസൈറ്റി സെക്രട്ടറിയുടെ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയവരെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.കഴിഞ്ഞ ദിവസമാണ് സെക്രട്ടറി നീലിമ ആര്‍ കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തത്.സാമ്പത്തിക ബാധ്യത മൂലം താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ചില കൗണ്‍സിലര്‍മാരോട് ഇക്കാര്യം പറഞ്ഞുവെന്നും അനില്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു ജീവനക്കാരി സരിത നേരത്തെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
തിരുമല അനിലിന്റെ ആത്മഹത്യ കേസ്; സൊസൈറ്റി സെക്രട്ടറിയുടെ മൊഴിക്ക് പിന്നാലെ കൂടുതല്‍ പ്രതിരോധത്തില്‍ ബിജെപി
WE ONE KERALA
0
Post a Comment