സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സുപ്രീംകോടതിയെ സമീപിച്ചു. ഭരണകൂട വേട്ടയാടലിന്റെ ഭാഗമായാണ് വാങ്ചുക്കിന്റെ അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അതേ സമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട മെജിസ്റ്റീരിയല്‍ അന്വേഷണം രണ്ട് സംഘടനകളും തള്ളി. സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ടാണ് ഭാര്യ ഗീതാഞ്ജലി ആങ്മോ സുപ്രീംകോടതിയെ സമീപിച്ചത്.ഭരണകൂട വേട്ടയാടലിന്റെ ഭാഗമായാണ് വാങ്ചുക്കിന്റെ അറസ്റ്റ് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും ഗീതാഞ്ജലി കോടതിയെ അറിയിച്ചു.വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഗീതാഞ്ജലി നേരത്തെ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ലഡാക്ക് സമാധാനം പുനസ്ഥാപിക്കുന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്നാണ് ലേ അപ്പക്സ് ബോഡിയുടെയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലൈന്‍സിന്റേയും തീരുമാനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട മെജിസ്റ്റീരിയല്‍ അന്വേഷണം രണ്ട് സംഘടനകളും തള്ളി.മജിസ്റ്റീരിയല്‍ അന്വേഷണം ലഡാക്ക് ഭരണകൂടത്തെ വെള്ളപൂശാനുള്ള ശ്രമമാണെന്ന് സംഘടനകള്‍ ആരോപിച്ചു. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സംഘടനകള്‍. നാളെ മുതലാണ് ലഡാക്കില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിക്കുന്നത്. പതിനെട്ടാം തീയതി വരെയാണ് അന്വേഷണം. സംഘര്‍ഷം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ലഡാക്കില്‍ സമാധാനം കൊണ്ടുവരാനാകാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്
Post a Comment