കണ്ണൂർ: ബിജെപി സര്‍ക്കാറിന്റെ അതേ നയമാണ് പിണറായി സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ.സണ്ണിജോസഫ് എംഎല്‍എ. കേന്ദ്രസര്‍ക്കാര്‍ പല സുപ്രധാനമായ ബില്ലുകളും യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കി ഏകാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അതേ നിലപാടാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാന നിയമസഭയിലും ബില്ലുകള്‍ പാസാക്കുന്ന കാര്യത്തിൽ പിന്തുടരുന്നത്. പഞ്ചായത്തീരാജ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ബില്ല് സഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും ഏകപക്ഷീയമായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. വാര്‍ഡ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ യോജിച്ചുവെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് കമ്മീഷൻ്റെ ഭാഗത്തു നിന്നുമുണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു.ഡിസിസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും വോട്ടേഴ്‌സ് ലിസ്റ്റിലെ അപാകതകള്‍ കണ്ടെത്തി ഇരട്ട വോട്ടുള്ളവരെ തള്ളാനും മറ്റും കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം നേതൃയോഗത്തില്‍ പറഞ്ഞു. വോട്ടു ചോരി വിഷയം ഉയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോഴിക്കോട്ടെ മഹാറാലി വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.നിജീഷ് അരവിന്ദ് ക്ലാസ് അവതരിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, വി എ നാരായണന്‍,അഡ്വ. കെ ജയന്ത് ,ചന്ദ്രന്‍ തില്ലങ്കേരി, സജീവ് മാറോളി,അഡ്വ. ടി ഒ മോഹനന്‍, കെ പ്രമോദ്, ഷമാ മുഹമ്മദ്,മുഹമ്മദ് ബ്ലാത്തൂര്‍,എം പി ഉണ്ണികൃഷ്ണന്‍ അഡ്വ. റഷീദ് കവ്വായി,സതീശൻ പി കെ തുടങ്ങിയവര്‍ സംസാരിച്ചു.
പിണറായി സർക്കാർ പിന്തുടരുന്നത് മോദിസർക്കാരിൻ്റെ അതേ നയം: സണ്ണി ജോസഫ്
WE ONE KERALA
0
إرسال تعليق