ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലക്കും വംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാക്കുമ്പോഴും രക്തക്കൊതിയില്‍ ആക്രമണം ശക്തമാക്കുകയാണ് നെതന്യാഹുവും ഭരണകൂടവും. ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില എന്ന ബോട്ട് ഇസ്രയേല്‍ തടഞ്ഞതായാണ് വിവരം. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരെ കസ്റ്റഡയിലെടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ നാവിക സേന മൂന്ന് ബോട്ടുകള്‍ തടഞ്ഞതായാണ് സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
Post a Comment