‘തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ’; ജമാഅത്തെ ഇസ്ലാമി – UDF ബന്ധം നിഷേധിക്കാതെ അടൂര്‍ പ്രകാശ്


ജമാഅത്തെ ഇസ്ലാമി – UDF ബന്ധം നിഷേധിക്കാതെ UDF കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ആലോചിച്ചിട്ട് മാത്രമേ പറയാൻ കഴിയൂ. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ എന്നും അടൂർ പ്രകാശ് കോഴിക്കോട് പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്താണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം UDF നേതാക്കൾ പരസ്യമാക്കിയത്. ജമാഅത്തെ ഇസ്ലാമിയ്ക്ക് മതരാഷ്ട്രവാദം ഇപ്പോഴില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് V D സതീശൻ്റെ പ്രതികരണം.

ഇത് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചാണ് കോഴിക്കോട് വച്ച് UDF കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് വിശദീകരിച്ചത്. UDF സഹകരിക്കാൻ കഴിയുന്ന എല്ലാ പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കുമെന്നും, തെരഞ്ഞെടുപ്പ് വരാൻ പോവുകയല്ലേയെന്നും അടൂർ പ്രകാശ് പറഞ്ഞു.

വരാൻപോകുന്ന തദ്ദേശ – നിയമസഭ തെരഞ്ഞെടുപ്പുകളിലും വർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കും എന്നുതന്നെയാണ് പരോക്ഷമായി UDF കൺവീനർ പറഞ്ഞുവെച്ചത്. എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെയും കൂട്ടരുടെയും നീക്കത്തിനെതിരെ മുന്നണിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്



Post a Comment

أحدث أقدم

AD01