കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; വീടുകള്‍ക്ക് തീപിടിച്ചു

 


 കൊല്ലം തങ്കശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. നാല് വീടുകള്‍ക്ക് തീപിടിച്ചു. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം നടന്നത്. അടഞ്ഞുകിടന്ന വീട്ടിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തീ പിന്നീട് സമീപത്തെ വീടുകളിലേക്കും വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കൂടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വീടുകള്‍ ചിലവ തകര ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ചതിനാലും വീടുകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാലുമാണ് തീ ഇത്തരത്തില്‍ വ്യാപിച്ചത്. തീ കണ്ടയുടന്‍ ആളുകള്‍ വീടിനുള്ളില്‍ നിന്ന് മാറിയത് വലിയ ദുരന്തം ഒഴിവാക്കി.തീ പൂര്‍ണമായി നിയന്ത്രണ വിധേയമായതായി ഫയര്‍ ഫോഴ്‌സും നാട്ടുകാരും അറിയിച്ചു. പ്രദേശത്തുണ്ടായിരുന്ന ആളുകളെ പൂര്‍ണമായും മാറ്റിയതായും ഫയര്‍ ഫോഴ്‌സ് അറിയിച്ചു.



Post a Comment

أحدث أقدم

AD01