അടിമാലി: പണിക്കൻകുടിയിൽ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേൽ ഷാലറ്റിന്‍റെ ഭാര്യ രഞ്ജിനി (28) മകൻ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ആദിത്യൻ ജനൽ കമ്പിയിലും രഞ്ജിനി ബഡ്റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കൻകുടി ക്യൂൻ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയാണ് മരിച്ച ആദിത്യൻ. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഇടുക്കിയിൽ നാലു വയസ്സുകാരനെ കൊന്ന് മാതാവ് ജീവനൊടുക്കി
WE ONE KERALA
0
.jpg)




إرسال تعليق