കൊച്ചി: എറണാകുളം-ബാംഗളൂരു വന്ദേഭാരത് ഉദ്ഘാടന മാമാങ്കത്തിന് യാത്രക്കാരെ യാത്രക്കാരെ പെരുവഴിയിലാക്കി റെയിൽവേ. മംഗലാപുരത്തേക്ക് പോയ ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂറോളമാണ് കളമശേരിയിൽ പിടിച്ചിട്ടത്. രാവിലെ പാലരുവി എക്സ്പ്രസ് തൃപ്പുണിത്തുറ, എറണാകുളം സി ക്യാബിൻ എന്നിവിടങ്ങളിലാണ് അരമണിക്കൂറിലേറെ പിടിച്ചിട്ടത്. കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള സ്ഥിരംയാത്രക്കാർ ഉൾപ്പടെയുള്ളവരാണ് ഇതുമൂലം വലഞ്ഞത്. പാലരുവി എക്സ്പ്രസ് പിടിച്ചിട്ടതോടെ ആശുപത്രികളിലും മറ്റും പോകേണ്ട രോഗികൾ ഉൾപ്പടെയുള്ളവർ ദുരിതത്തിലായി.
രാവിലെ എട്ട് മണിയ്ക്ക് ശേഷമാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഉദ്ഘാടന ചടങ്ങ് നീണ്ടതോടെ, വിവിധ ട്രെയിനുകൾ എറണാകുളം നോർത്തിന് സമീപ സ്റ്റേഷനുകളിലും ഔട്ടറിലും പിടിച്ചിടുകയായിരുന്നു. രാവിലെ 7.27ന് പിറവംറോഡ് സ്റ്റേഷനിൽനിന്ന് എടുത്ത പാലരുവി, 7.38ന് മുളന്തുരുത്തിയിലും 7.44ന് തൃപ്പുണിത്തുറയിലും എത്തി. എന്നാൽ തൃപ്പുണിത്തുറയിൽനിന്ന് എടുത്തത് 8.19നാണ്. എന്നാൽ എറണാകുളം സി ക്യാബിനിൽ പിടിച്ച ട്രെയിൻ നോർത്തിൽ എത്തിയത് 9.07ന് ആണ്.
വന്ദേഭാരത് ഉദ്ഘാടനം കാരണം ഏറനാട് എക്സ്പ്രസ്, തിരുവനന്തപുരം-മുംബൈ പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളും ഏറെനേരം പിടിച്ചിട്ടു. ഇന്ന് ഉദ്ഘാടനം ചെയ്ത വന്ദേഭാരതും, തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതും കടന്നുപോകാൻവേണ്ടി 9.04 വരെയാണ് ഏറനാട് കളമശേരി സ്റ്റേഷനിൽ പിടിച്ചിട്ടത്.
എറണാകുളം – ബംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ട്രെയിനിന്‍റെ ഉദ്ഘാടനം ഇതിനോടകം വിവാദമായിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ദക്ഷിണറെയിൽവേ ഔദ്യോഗിക ഫേസ്ബുക്ക് പേജി പുറത്തുവിട്ടതാണ് വിവാദമായത്. ഇന്ന് ഉദ്ഘാടനം നടത്തിയെങ്കിലും ഈ ട്രെയിൻ നവംബർ 11 മുതലായിരിക്കും സ്ഥിരം സർവീസ് ആരംഭിക്കുക. തുടക്കത്തിൽ എട്ട് കാർ വന്ദേഭാരതാണ് സർവീസ് നടത്തുന്നത്.
.jpg)




إرسال تعليق