ചരിത്രമെഴുതി വിരാട് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർത്തു


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലി പുതു ചരിത്രം എഴുതി. തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടിയതിനൊപ്പം, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡും കോഹ്‌ലി തകർത്തു. റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് കോഹ്‌ലിയുടെ ഈ തകർപ്പൻ പ്രകടനം. ഏകദിനത്തിൽ 52 സെഞ്ച്വറികൾ തികച്ചതോടെ, ഒരു ഫോർമാറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടുന്ന താരമെന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്. ​മത്സരത്തിൽ 102 പന്തിലാണ് കോഹ്‌ലി തന്റെ 52-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ 83-ാം സെഞ്ച്വറി കൂടിയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ കോഹ്‌ലിയുടെ ഈ പ്രകടനം ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണ്ണായകമായി. ഈ നേട്ടത്തോടെ, ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറികൾ (52) എന്ന റെക്കോർഡ് കോഹ്‌ലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ (49), രോഹിത് ശർമ്മ (31) എന്നിവരാണ് ഈ പട്ടികയിൽ കൊഹ്ലിക്ക് പിന്നിലുള്ള ഇന്ത്യൻ താരങ്ങൾ.



Post a Comment

أحدث أقدم

AD01