ശ്രീകണ്ഠപുരത്ത് ഹാട്രിക് വിജയമുറപ്പിച്ച് യുഡിഎഫ് വികസന സന്ദേശ ജാഥക്ക് സമാപനം


ശ്രീകണ്ഠപുരം: മുൻസിപ്പൽ യു ഡി എഫ്‌ കമ്മിറ്റി യു ഡി എഫ്‌ ചെയർമ്മാൻ എം ഒ മാധവൻ മാസ്റ്റർ, ജന കൺവീനർ എൻ പി റഷീദ്‌ മാസ്റ്റർ ജാഥാ ലീഡർ മാരായും, യൂത്ത്‌ കോൺഗ്രസ്സ്‌ ജില്ല പ്രസിഡണ്ട്‌ വിജിൽ മോഹൻ ജാഥ കോർഡിനേറ്റർ ആയി രണ്ട് ദിവസങ്ങളിലായി നടത്തുന്ന വികസന സന്ദേശയാത്ര ശ്രീകണ്ഠപുരത്ത് ഹാട്രിക് വിജയമുറപ്പിച്ച് ജാഥ ശ്രീകണ്ഠപുരത്ത്‌ സമാപിച്ചത്‌. 

രാവിലെ കണിയർ വയലിൽ വെച്ച്‌ അന്തരിച്ച പി ജെ ആൻ്റണിയുടെ അനുസ്മരണത്തോടെയാണ് ജാഥാ ആരംഭിച്ചത്‌. കെ പി സി സി ജനറൽ സിക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ സജീവ് ജോസഫ് എം എൽ എ, കൊയ്യം ജനാർദ്ദനൻ, ബിജു പുതുശ്ശേരി, നിഷിത റഹ്മാൻ, ത്രേസ്യാമ്മ മാത്യു, ബാബു പെരുകിലാമല, ഷീന, കെ അശ്രഫ്, പി പി ഇല്യാസ് സംസാരിച്ചു. മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും സന്ദർശിച്ച്‌ ശ്രീകണഠപുരത്ത്‌ സമാപിച്ചത്‌ ജാഥയിലുട നീളം  യു ഡി എഫ് മുൻസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷജീർ ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി.



Post a Comment

أحدث أقدم

AD01