മാഞ്ചി നിയോജകമണ്ഡലത്തിലെ സിപിഐ എം സ്ഥാനാർത്ഥി സത്യേന്ദ്ര യാദവിനെതിരെ നടന്ന അക്രമത്തെ ശക്തമായി അപലപിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ജെഡിയു ഗുണ്ടകൾ ആണ് ആക്രമണത്തിന് പിന്നിലെന്നും ബിജെപി പിന്തുണയോടെയാണ് ഇവർ ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാൻ ജനാധിപത്യ വിരുദ്ധവും ദാർഷ്ട്യത്തോടുകൂടിയുള്ള സമീപനമാണ് ബിജെപിയുടെയും ജെഡിയുവിന്റേയും ഭാഗത്തുനിന്നും ഉണ്ടായതെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
രാജ്യത്തെ വർഗീയവാദികളായ ആർഎസ്എസിനും ബിജെപിക്കും സിപിഐമ്മിനെ ഭയമാണ് എന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മഹാഗഢ്ബന്ധന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇറങ്ങിയപ്പോള്‍ ബിഹാറിലെ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എംഎ ബേബി എക്‌സില്‍ കുറിച്ചു. ബിഹാറിലെ ജനങ്ങള്‍, പ്രത്യേകിച്ച് തൊഴില്‍ തേടുന്ന യുവാക്കള്‍, വെറുപ്പിന്റെ രാഷ്ട്രീയം നിരസിക്കുകയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും, മാറ്റത്തിനായി നിര്‍ണായകമായി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.
.jpg)




إرسال تعليق