ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിവിധ തരം അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. വയറുവേദന, അടിവയറ്റിലെ വേദന, യോനിയിലെ അസ്വസ്ഥതകൾ തുടങ്ങി അതികഠിനമായ പലതരം വേദനകൾ ഈ സമയത്ത് കണ്ടുവരാറുണ്ട്. ആർത്തവ വേദനയായത് കൊണ്ട് തന്നെ പലരും അത് കഴിയുമ്പോൾ ബേധമാകും എന്നത് കൊണ്ട് തന്നെ ഇതിനെ കാര്യമായെടുക്കാറില്ല.
എന്നാൽ എല്ലായ്പ്പോഴും ഈ വേദനകൾ സാധാരണമായിരിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത്തരം വേദനകൾ ചിലപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാമെന്നാണ് ആരോഗ്യ വിദഗ്ധൻ ഡോ. യോഗേഷ് കുൽക്കർണി പറയുന്നത്.
കഠിനമായതോ വഷളാകുന്നതോ ആയ ആർത്തവ വേദന എൻഡോമെട്രിയോസിസ്, അഡിനോമയോസിസ്, അല്ലെങ്കിൽ ഗർഭാശയ മുഴകൾ എന്നിവയുടെ ലക്ഷണമാകാം. കൂടാതെ ആർത്തവചക്രത്തിന് പുറമെയുള്ള ഇടുപ്പിലെ വേദന അണ്ഡാശയത്തിലെ സിസ്റ്റുകൾ (Ovarian Cysts), പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (PID), അല്ലെങ്കിൽ ഗർഭാശയ അർബുദം (Uterine Cancer) എന്നിവയ്ക്ക് കാരണമാകാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകൾ, അല്ലെങ്കിൽ യോനിയിലെ അണുബാധകൾ എന്നിവയുമാകാം. ഇടുപ്പുവേദനയോടുകൂടി വിട്ടുമാറാതെ വയറുവീർക്കുന്നത് അണ്ഡാശയ അർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
അതുകൊണ്ട് തന്നെ വിട്ടുമാറാത്തതോ, ശരീരത്തിന് അസാധാരണമായതോ, അല്ലെങ്കിൽ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നതോ ആയ വിട്ടുമാറാത്ത എന്തെങ്കിലും അസ്വസ്ഥതകൾ നിങ്ങളെ പിന്തുടരുന്നണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടാവുന്നതാണ്.
.jpg)




إرسال تعليق