ഇരിട്ടി ദസറ: വ്യാപാരോത്സവം മെഗാ ബംബർ സമ്മാനങ്ങൾ വിതരണം ചെയ്തു


ഇരിട്ടി: ഇരിട്ടിയിലെ നാലോളം കലാ സാംസ്ക്കാരിക സംഘടനകൾ   ഇരിട്ടിയിലെ വ്യാപാര സംഘടനകൾ, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ, വർക്ക്ഷോപ്പ് അസോസിയേഷൻ എന്നി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇരിട്ടി ദസറയുടെ ഭാഗമായി നടത്തിയ വ്യാപാരോത്സവം മെഗാ ബംബർ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ അധ്യക്ഷനായി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ എന്നിവർ മുഖ്യാതിഥികളായി. വ്യാപാര സംഘടനാ പ്രതിനിധികളായ പി.കെ.മുസ്തഫ ഹാജി, ജോസഫ് വർഗ്ഗീസ്, പി.പ്രഭാകരൻ, കെ.അബ്ദുൾ റഹ്മാൻ, എം.അലി ഹാജി, സിബിച്ചൻ പയ്യാവൂർ,സംഘാടക സമിതി ഭാരവാഹികളായ സന്തോഷ് കോയിറ്റി, മനോജ് അമ്മ, എ.കെ.ഹസ്സൻ മാസ്റ്റർ, കെ.എം.കൃഷ്ണൻ, ഷാജി ജോസ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. അബ്ദുൾ അസീസ് കാവുംമ്പടി, കെ സി ബാബു പുന്നാട്, ഷാജി സുൽത്താൻ ബത്തേരി, ബെന്നി ലൂക്കോസ് വീർപ്പാട്, ഷെഹീറ പാലപ്പുഴ എന്നിവർക്കാണ് ഒന്നു മുതൽ അഞ്ചു വരെയുള്ള ബംബർ സമ്മാനം ലഭിച്ചത്.



Post a Comment

أحدث أقدم

AD01