നെയ്‌ച്ചോർ ഇനി കുഴഞ്ഞു പോകില്ല; ഇങ്ങനെ ഉണ്ടാക്കി നോക്കൂ


നെയ്‌ച്ചോറിന്റെ മണം കിട്ടിയാൽ അടുക്കളയിൽ നിന്ന് മാറാത്തവരുണ്ട്. അതിപ്പോൾ ബിരിയാണിയൊക്കെ കളത്തിൽ ഉണ്ടെങ്കിലും നെയ്‌ച്ചോറിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. വിശേഷ ദിവസങ്ങൾ ഒന്നും ഇല്ലെങ്കിലും വീട്ടിൽ നെയ്‌ച്ചോർ ഉണ്ടാക്കാം.

അവശ്യ സാധനങ്ങൾ

കൈമ അരി– 4 കപ്പ്
സവാള– 1 എണ്ണം
നെയ്യ് – ആവശ്യത്തിന്
വെളിച്ചെണ്ണ–3 സ്പൂൺ
ഏലയ്ക്ക–4
ഗ്രാമ്പൂ–4
കറുവാപ്പട്ട–1
തക്കോലം–1
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഏഴര കപ്പ്
കശുവണ്ടി, മുന്തിരി-ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരിവെയ്ക്കുക. കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും വറുത്തു കോരി മാറ്റിവയ്ക്കുക. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട,തക്കോലം എന്നിവയും കഴുകിയെടുത്ത അരിയും ഈ നെയ്യിൽ വറുക്കുക. വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേർത്ത് മൂടി വയ്ക്കുക. വെള്ളം വറ്റാറാവുമ്പോൾ ഉപ്പ് വേണമെങ്കിൽ ഇടുക. ചോറ് വെന്താൽ ഇറക്കി വയ്ക്കുക. ഇതിനു മുകളിൽ വഴറ്റിയ ഉള്ളിയും കശുവണ്ടിയും മുന്തിരിയും വിതറി അലങ്കരിക്കുക.



Post a Comment

أحدث أقدم

AD01