ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. ധർമേന്ദ്രയിലൂടെ ഒരു കാലഘട്ടമാണ് കടന്നു പോകുന്നത്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ് ധർമേന്ദ്രയുടെ മക്കൾ. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
.jpg)




إرسال تعليق