സമഗ്രസംഭാവനക്ക് നടി ഉർവശിക്ക് പുരസ്കാരം സമർപ്പിച്ചു സമഗ്രസംഭാവനക്ക് നടി ഉർവശിക്ക് പുരസ്കാരം സമർപ്പിച്ചു സമഗ്രസംഭാവനക്ക് നടി ഉർവശിക്ക് പുരസ്കാരം സമർപ്പിച്ചു

 


സിനിമാരംഗത്തെ സമഗ്രസംഭാവനക്ക് നടി ഉർവശിക്ക് മാണിയാട്ട് കോറസ് കലാസമിതിയുടെ പുരസ്കാരം സമർപ്പിച്ചു. ദേശീയ അവാർഡ് ജേതാവിനുള്ള പുരസ്കാരം നടൻ വിജയരാഘവനും സമർപ്പിച്ചു. സമാപന സമ്മേളനവും പുരസ്കാര സമർപ്പണവും ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അധ്യക്ഷത വഹിച്ചു. കോറസിന്റെ സംസ്ഥാന നാടകമത്സരത്തിലെ ജേതാക്കളെ രാജ്മോഹൻ നീലേശ്വരം പ്രഖ്യാപിച്ചു. ടി.ഐ.മധുസൂദനൻ എംഎൽഎ, അരവിന്ദൻ മാണിക്കോത്ത്, എം.വി.കോമൻ നമ്പ്യാർ, സംഘാടക സമിതി ജനറൽ കൺവീനർ ടി.വി.ബാലൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി.സുരേഷ്, സിനിമാ താരങ്ങളായ രമേശൻ, പി.പി.കുഞ്ഞിക്കൃഷ്ണൻ, കെ.യു.മനോജ്, സംവിധായകൻ ജോണി ആന്റണി, ഇ.പി.രാജഗോപാലൻ, പ്രദീപ് കുമാർ രാമപുരത്ത്, ഇ.ഷിജോയ്, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ അവാർഡുകൾ നേടിയ ആനക്കൈ ബാലകൃഷ്ണൻ, കെ.വി.വേണുഗോപാലൻ, പി.വി.കുട്ടൻ, ഡിവൈഎസ്പി സി.കെ.സുനിൽകുമാർ എന്നിവരെ ആദരിച്ചു. വിവിധ പരിപാടികളുമുണ്ടായിരുന്നു. ആയിരക്കണക്കിന് കലാസ്വാദകർക്ക് സമൂഹസദ്യയും വിളമ്പി.




Post a Comment

أحدث أقدم

AD01