ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ. തീർത്ഥാടകർ സുഖ ദർശനം നടത്തി മലയിറങ്ങുന്നു. സന്നിധാനത്തെ ഒരുക്കങ്ങൾ മന്ത്രി വി എൻ വാസവൻ നേരിട്ടത്തി വിലയിരുത്തി തുടർന്ന് വിവിധ വകുപ്പ് മേധാവികളുമായി അവലോകനയോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.
നിലവിൽ 75000 പേർക്കാണ് ശബരിമല യിലേക്ക് പ്രവേശനം. പമ്പ മുതൽ സന്നിധാനം വരെ ഒരിടത്തും തിരക്കില്ല. തീർത്ഥാടകർക്ക് വരി നിൽക്കേണ്ട സാഹചര്യവും നിലവിലില്ല തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ത്തിൽ നിന്നും ഉയർത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിൽ ഇളവ് ലഭിച്ച സാഹചര്യത്തിൽ ശബരിമലയിലെ സജ്ജീകരണങ്ങൾ നേരിട്ട്വി ലയിരുത്താൻ ദേവസ്വം മന്ത്രി വി എൻ വാസവൻ സന്നിധാനത്തെത്തി. തീർത്ഥാടകരുമായി സംസാരിച്ചു.ശേഷം തന്ത്രി, മേൽശാന്തി, എ ഡി ജി പി എസ് ശ്രീജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി സജ്ജീകരണങ്ങളെ സംബന്ധിച്ച ചർച്ച നടത്തി. തുടർന്ന് പമ്പയിൽ വിവിധ വകുപ്പ് മേധാവികളുമായി ശബരിമല യിലെ സജ്ജീകരണങ്ങളെ സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
.jpg)



إرسال تعليق