ബംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ്(55) അന്തരിച്ചു. ദീർഘ നാളായി ക്യാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ബെംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1990 കളിലെ സൂപ്പർഹിറ്റ് ചിത്രമായ ‘ഓം’ എന്ന ചിത്രത്തിലെ ഡോൺ റോയി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്‍റെ പേര് അദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. പിന്നീട് തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളിൽ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ റായ് വെള്ളിത്തിരയിൽ തന്‍റെ ആധിപത്യം സ്ഥാപിച്ചു. ഏത് വേഷമായാലും ഹരീഷ് റായ് തന്‍റെ സ്വഭാവികമായ അഭിനയത്തിലൂടെ അവിസ്മരണീയമാക്കി. യഷ് നായകനായ കന്നഡ സൂപ്പര്‍ചിത്രം കെജിഎഫിലെ കാസിം ചാച്ച എന്ന കഥാപാത്രം അദ്ദേഹത്തിന് കന്നഡക്ക് പുറത്തും പ്രശസ്തി നേടിക്കൊടുത്തു.
കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
WE ONE KERALA
0
.jpg)




إرسال تعليق