നിവിന്‍ പോളിയും സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സര്‍വ്വം മായ’യുടെ റിലീസ് പ്രഖ്യാപിച്ചു.


നിവിന്‍ പോളിയും സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സര്‍വ്വം മായ’യുടെ റിലീസ് പ്രഖ്യാപിച്ചു. ഫാന്റസി ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വംമായ’ക്കുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍, സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ സത്യന്‍ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്.



Post a Comment

أحدث أقدم

AD01