ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് വേദിയാകുന്ന ബാരസ്പര സ്റ്റേഡിയത്തിൽ ആശങ്കയോടെ ടീം ഇന്ത്യ നാളെ ഇറങ്ങും. നിലവിലെ ലോക ചാമ്പ്യന്മാരായ സൗത്താഫ്രിക്കയോട് നാട്ടിൽ പരമ്പര അടിയറവു വയ്ക്കുന്നത് തടയാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ പടയുടെ ഉറക്കം കെടുത്തുന്നത് കൊൽക്കത്തയിലെ ആദ്യ ടെസ്റ്റിൽ സ്പിൻ ബൗളിങ്ങിന് മുൻപിൽ തകർന്നടിഞ്ഞത് മാത്രമല്ല നായകൻ ഗില്ലിന്റെ അസാന്നിധ്യം കൂടിയാണ്. ആദ്യ ടെസ്റ്റിനിടയിൽ പരുക്കേറ്റ ഗില്ലിനു പകരം പന്ത് ടീമിനെ നയിക്കും. നിർണായക പോരാട്ടത്തിൽ ബാറ്റിങ്ങിന്റെ നെടുംതൂണായ നായകൻ ഇല്ലാതെ ആതിഥേയർക്ക് ഇറങ്ങേണ്ടിവരും.
ഹോം ടെസ്റ്റുകളിൽ ഉള്ള നിരാശാജനകമായ പ്രകടങ്ങളെ തുടർന്ന് ആരാധകരും വിദഗ്ദരും കോച്ച് ഗൗതം ഗംഭീറിനും ടീമിനും എതിരെ വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈഡൻ ഗാർഡനിലെ സ്പിൻ പിച്ചിലെ കൂട്ട തകർച്ചയെ തുടർന്ന് മുൻ താരങ്ങൾ അടക്കം പിച്ചിനെ പഴിക്കാതെ ബാറ്റിംഗ് നിരയുടെ അപാകതയെ പരിഹരിക്കുക എന്ന നിർദ്ദേശവുമായി കടന്നു വന്നുകഴിഞ്ഞു. ഐപിഎൽ കേന്ദ്രീകൃതമായ ടീം തെരഞ്ഞെടുപ്പും കൂടുതൽ നേരം ഗ്രൗണ്ടിൽ ഉറച്ചുനിൽക്കാതെ വേഗത്തിൽ റൺ അടിച്ചു കൂട്ടാനുള്ള ശ്രമവും ടെസ്റ്റിൽ വിലപ്പോവില്ല എന്ന് അവർ പറയുന്നു.
ടീമുകൾ
അസ്ഥിരമായ ബാറ്റിങ് പ്രകടനം തലവേദനയായി മാറിയ ഇന്ത്യൻ ടീമിൽ ഗില്ലിനു പകരക്കാക്കാരനായി സായി സുദർശൻ ടീമിൽ തിരിച്ചു വരാനുള്ള സാധ്യത കൂടുതൽ ആണ്. നിർണായകമായ മൂന്നാം നമ്പറിൽ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ പിൻബലത്തിൽ വാഷിങ്ടൺ സുന്ദർ തന്നെ തുടരും എന്ന് കരുതപ്പെടുന്നു. ദ്രാവിഡിനും പുജാരക്കും മൂന്നാം നമ്പറിൽ ഒരു പിൻഗാമിയെ തേടുന്ന ഇന്ത്യക്കു പ്രതീക്ഷ നൽകുന്നതാണ് സുന്ദറിന്റെ പ്രകടനം.
അവസാനമായി കളിച്ച ഏഴു മത്സരത്തിൽ ആറും ജയിച്ച ബാവുമ നയിക്കുന്ന സൗത്ത് ആഫ്രിക്ക ഒരു സമനില പോലും പരമ്പര വിജയത്തിലേക്ക് നയിക്കും എന്ന വ്യക്തമായ ബോധ്യത്തോടെ ആണ് ഗുവാഹത്തിയിൽ കാലു കുത്തിയത്. സ്പിന്നർമാരായ ഹാർമാരും കേശവ് മഹാരാജും അടങ്ങിയ ടീമിന് പേസർ ലുങ്കി എൻജിടിയുടെ തിരിച്ചുവരവ് കൂടുതൽ ആത്മവിശ്വാസം നൽകും.
പിച്ച്

ചുവന്ന മണൽ കൊണ്ട് നിർമ്മിതമായ ബാരസ്പരയിലെ പിച്ച് അതിന്റെ പച്ചപ്പ് കൊണ്ട് കൂടി ശ്രദ്ധേയമാണ്. ആദ്യ രണ്ടു ദിനങ്ങളിൽ മികച്ച പേസും ബൗൺസും തരാൻ സാധ്യതയുള്ള പിച്ച് അവസാന ദിവസങ്ങളിൽ സ്പിൻ ബൗളിങ്ങിന് അനുകൂലമായി തീരും എന്ന് കരുതപ്പെടുന്നു.
.jpg)




إرسال تعليق