വയനാട് പുനരധിവാസം: ‘ഇനിയെല്ലാം തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി’; അടുത്ത വിചിത്രമറുപടിയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

 


കെപിസിസിയും യൂത്ത് കോൺഗ്രസും ആഹ്വാനം ചെയ്ത വീടുകൾ സംബന്ധിച്ച് ഇനി തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി എന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇനിയെല്ലാം തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മറുപടി. വയനാട്ടിൽ കെപിസിസി പ്രഖ്യാപിച്ച 100 വീടുകളിൽ ഇതുവരെ ഭൂമി കണ്ടെത്താനോ നിർമ്മാണ പ്രവർത്തനമാരംഭിക്കാനോ കോൺഗ്രസിന് ആയിട്ടില്ല. ഈ ചോദ്യത്തിനാണ് സണ്ണി ജോസഫിന്റെ വിചിത്രമായ മറുപടി. കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ മറ്റൊരു വിചിത്ര വാദവുമായിട്ടാണ് അദ്ദേഹം എത്തിയത്. പുനരധിവാസത്തിന് ആവശ്യമായ ഭൂമി വയനാട്ടിൽ ലഭ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ കൈമാറുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി കണ്ടെത്താനും ഗുണഭോക്താക്കളെ കണ്ടെത്താനും സർക്കാർ സഹകരിക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ മുഖ്യ പരാതി. നേരത്തെ, സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് കെപിസിസി പിന്മാറിയിരുന്നു. സ്വന്തമായി ഭൂമി കണ്ടെത്തി നിർമ്മാണം നടത്തുമെന്നായിരുന്നു അന്ന് വാഗ്ദാനം ചെയ്തിരുന്നത്.കെപിസിസിയുടെ പ്രസിഡന്റ് ദുരന്ത ബാധിതരെ കൂടി അപമാനിക്കുന്ന തലത്തിലാണ് പ്രതികരിച്ചിട്ടുള്ളതെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിച്ചിരുന്നു. നേരത്തെ, സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ലാതെ, തങ്ങൾ ഭൂമി കണ്ടെത്തി വീട് നൽകും എന്നായിരുന്നു കെപിസിസി പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന ഗവൺമെന്റ് ലോകോത്തര നിലവാരത്തിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ഭാഗമായി ചേരാതെ സ്വന്തം നിലയിൽ വീട് നിർമ്മിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.ഈ വിഷയത്തിൽ കെപിസിസി ജനങ്ങൾക്ക് മുമ്പിൽ നാണം കെട്ടു നിൽക്കുകയാണ് എന്ന് കെ റഫീഖ് അഭിപ്രായപ്പെട്ടു. ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ഉപയോഗിച്ച് അവർക്ക് വീട് നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു തരി ഭൂമി പോലും കണ്ടെത്താനോ അത് വാങ്ങാനോ ഇതുവരെ കോൺഗ്രസ് തയ്യാറായിട്ടില്ല.



Post a Comment

أحدث أقدم

AD01