ശരണപാതയിൽ ഇനി പേടി വേണ്ട; സഹായം വിളിപ്പുറത്തുണ്ട്! അപകടം, വാഹനത്തിന് തകരാ‍ര്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഹെൽപ് ലൈൻ നമ്പറുകൾ


പത്തനംതിട്ട: ശബരിമല തീർത്ഥയാത്രയിൽ ശരണപാതയിൽ അപകടമോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് മോട്ടോർ വാഹന വകുപ്പിനെ ബന്ധപ്പെടാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. ഇതിനായി ബന്ധപ്പെടേണ്ട ഹെൽപ് ലൈൻ നമ്പറുകൾ എംവിഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയിൽ ശരണപാതയിൽ അപകട മോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.




Post a Comment

أحدث أقدم

AD01