പയ്യാവൂർ : പയ്യാവൂർ സെക്രെഡ് ഹാർട്ട് ഹൈസ്കൂളിന്റെ എസ് പി സി യുടെ നേതൃത്വത്തിൽ ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പരിപാടി പയ്യാവൂർ ഗവ : യു പി സ്കൂളിൽ സംഘടിപ്പിച്ചു ഹെഡ് മാസ്റ്റർ പി പ്രഭാകരന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ SPC ഓഫീസർ മാരായ ക്രിസ്റ്റഫർ ജോസഫ്, ബിന്ദു ജോസഫ്,SPC കേഡറ്റുകളായ കൃഷ്ണതാര, പ്രാണേന്ദു, ക്രിസ്റ്റിന എന്നിവർ സംസാരിച്ചു.സ്കിറ്റ്, ഫ്ലാഷ്മോബ്, കവിത, പ്രസംഗം എന്നിവ അവതരിപ്പിച്ചു. ബീന മന്ദബേത്ത് സ്വാഗതവും സാലി ടി എം നന്ദിയും പറഞ്ഞു
ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ബോധവത്കരണ പരിപാടി
WE ONE KERALA
0
.jpg)




إرسال تعليق