പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു

 


തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം..മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം. കൊച്ചിയിലെ ഇഡി യൂണിറ്റ് ടു ആണ് റെയ്ഡ് നടത്തുന്നത്. അന്‍വറിന്റെ പാര്‍ട്‌ണേഴ്‌സ്, ഡ്രൈവര്‍, എന്നിവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) ഉദ്യോഗസ്ഥരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കെഎഫ്‌സിയില്‍ നിന്ന് 12 കോടിയോളം രൂപ് പിവി അന്‍വര്‍ വായ്പയായി എടുത്തിരുന്നു. പണം തിരിച്ചടയ്ക്കാന്‍ അന്‍വറിന് സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് പരിശോധന. പിവി അന്‍വറിന്റെ പാര്‍ക്കിലും പരിശോധന നടക്കുന്നുണ്ട്. മഞ്ചേരിയിലെ സില്‍സില പാര്‍ക്കില്‍ ആണ് പരിശോധന. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രനാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. ഇയാളെ ഇഡി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ഏഴ് മണിയോടെയാണ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി സംഘമെത്തുന്നത്.



Post a Comment

أحدث أقدم

AD01