തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ മുന്നറിപ്പിനെ തുടര്‍ന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ മുന്നറിയിപ്പ് കണക്കിലെടുത്തും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലും പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് (9.11.2025) വൈകുന്നേരം ഉയര്‍ത്തും.
പേപ്പാറ ഡാമിന്റെ 1 മുതല്‍ 4 വരെയുള്ള ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം (ആകെ 40 സെന്റീമീറ്റര്‍) വൈകുന്നേരം അഞ്ചുമണിക്കും. അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതം ( മുമ്പ് തുറന്ന 25 സെന്റീമീറ്റര്‍ ഉള്‍പ്പെടെ ആകെ 100 സെന്റീമീറ്റര്‍) വൈകിട്ട് 4 മണിക്കും തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
.jpg)




إرسال تعليق