പീഡനക്കേസ്: വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ


കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസിൽ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്പി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരിയെ പീഡിപ്പിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവുണ്ട്. ഉമേഷ്‌ പൊലീസ് സേനയുടെ പ്രതിച്ഛായക്ക് കളങ്കം ഏൽപ്പിച്ചു എന്നും ഉത്തരവിൽ പറയുന്നു. വടകര ഡിവൈഎസ്‍പിയുടെ പകരം ചുമതല നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്ക് നൽകിയിട്ടുണ്ട്.



Post a Comment

أحدث أقدم

AD01