മാഹിബൈപാസ് വഴിയിൽ പാറാൽ അണ്ടർ പാസിനടുത്ത് നിന്നും കല്ലിൽ താഴയിലേക്ക് നീളുന്ന സർവ്വിസ് റോഡിലാകെ കക്കൂസ് മാലിന്യം തളം കെട്ടിക്കിടക്കുന്നു. സമീപ പ്രദേശമാകെ ദുസ്സഹമായ ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് സ്ഥലം പരിശോധിച്ച ദേശവാസികളാണ് തൊട്ടടുത്ത റോഡ് നീളെ കണ്ടാലറപ്പ് ഉളവാക്കുന്ന മലിന ക്കാഴ്ച കണ്ടത്. റോഡിലൂടെ കാൽനടക്കാരും വാഹനങ്ങളും കടന്നുപോവാൻ പാടുപെടുകയാണ്. ഇന്ന് പുലർച്ചെ ബൈ പാസിലൂടെ കടന്നുവന്ന ടാങ്കർ ലോറി ഇവിടെ സർവ്വീസ് റോഡിലിറങ്ങിയ ശേഷം തൊട്ടടുത്ത ഓവ് ചാലിലേക്ക് മലിന വെള്ളം ഒഴുക്കിവിടുന്നതിനിടയിൽ ദിശതെറ്റി റോഡിലെത്തിയതാണെന്ന് സൂചനയുണ്ട്. വിവരമറിഞ്ഞെത്തിയ ന്യൂമാഹി പോലീസ്, മാലിന്യമെത്തിച്ച ടാങ്കർ ലോറിയെ കണ്ടെത്താൻ വ്യാപക അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്ത് സി.സി.ടി.വി. ഇല്ലാത്തതിനാൽ സമീപ സ്ഥലത്തെ ക്യാമറകൾ പരിശോധിക്കുന്നുണ്ട്. ദുർഗ്ഗന്ധം അസഹ്യമായതോടെ രക്ഷിതാക്കൾ കുട്ടികളെ വീടിന് പുറത്തിറക്കുന്നില്ല. ആളുകൾ മൂക്ക് പൊത്തിയാണ് നടക്കുന്നത്. കുട്ടികളെ ഇരുത്തി പഠിപ്പിക്കാനും കളിപ്പിക്കാനും വയ്യാതായതിനാൽ ഇവിടത്തെ അംഗൻവാടി ഇന്ന് പ്രവർത്തിക്കുന്നില്ല. ടാങ്കറിൽ വെള്ളമെത്തിച്ച് റോഡും പരിസരവും കഴുകി വൃത്തിയാക്കാൻ നാട്ടുകാർ ഒരുക്കം തുടങ്ങി
.jpg)




Post a Comment