കണ്ണൂർ:കേന്ദ്ര സർക്കാറിന്റെ മാധ്യമ മാരണ ലേബർ കോഡിനെതിരെ കണ്ണൂരിൽ സിഐടിയു, എഐടിയുസി, മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെ യു ഡബ്ലു ജെ, കെ എൽ ഇ എഫ് കോഡിനേഷൻ കമ്മിറ്റിയുടെ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻഉൽഘാടനം ചെയ്തു. താവം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ട്രേഡ് യൂണിയൻ നേതാക്കളായ കെ മനോഹരൻ , സി പി മുരളി, എം ഉണ്ണികൃഷ്ണൻ, വിവിധ സർവ്വീസ് സംഘടനയാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. കെ യു ഡബ്ളു ജെ ജില്ലാ പ്രസിഡണ്ട് സി സുനിൽ ,സിക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വിജേഷ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി നാരായണൻ , പ്രശാന്ത് പുത്തലത്ത് ,കെ എൻ ഇ എഫ് ഭാരവാഹികളായ എ കൃഷ്ണൻ , സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.
.jpg)




إرسال تعليق