അതിക്രമത്തിന് വിധേയയാകുന്ന സ്ത്രീകളോടുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാട് മാറണമെന്നും സ്ത്രീപക്ഷ സമീപനം സമൂഹത്തിൽ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ:പി കുഞ്ഞായിഷ. വനിതാ കമ്മീഷന്റെ കാസർഗോഡ് ജില്ലാ സിറ്റിങ്ങിൽ മൂന്നു പരാതികൾ തീർപ്പാക്കി. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന സമൂഹത്തിന്റെ രീതി മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ:പി കുഞ്ഞായിഷ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ കാസർകോട് ജില്ല അദാലത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം.വിമർശനങ്ങളെ ഭയക്കാതെ പരാതിപ്പെടാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും സ്ത്രീസുരക്ഷ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത മാണെന്നും കമ്മീഷൻ അംഗം പറഞ്ഞു. നവമാധ്യമങ്ങളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. വേതനം കൃത്യസമയത്ത് നൽകാതിരിക്കുക, ജോലി സ്ഥലത്തെ പീഡനങ്ങൾ തുടങ്ങിയവയ്ക്കെതിരെ സ്ഥാപനമേലധികാരികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. ജില്ലാ സിറ്റിങ്ങിൽ 23 പരാതികളിൽ മൂന്നു പരാതികൾ തീർപ്പാക്കി. മൂന്നു പരാതികൾ പോലീസ് റിപ്പോർട്ടിന് മാറ്റിവെച്ചു. 17 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. ഗാർഹിക പീഡനം സ്ത്രീപീഡനം, ജോലി സംബന്ധമായ പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ആണ് വനിതാ കമ്മീഷന്റെ ജില്ലാ അദാലത്തിൽ പരിഗണിച്ചത്. അഡ്വക്കേറ്റ് ഇന്ദിരാവതി, കാസർഗോഡ് വനിതാ സെൽ എ എസ് ഐ മാരായ സക്കീനത്തവി,സുപ്രഭ കമ്മീഷൻ ഉദ്യോഗസ്ഥരായ ജയന്തി,പ്രീത എന്നിവർ അദാലത്തിൽ പങ്കെടുത്തു.
.jpg)




إرسال تعليق