ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ച ഉദ്യോഗസ്ഥന്‍റെ കുടുംബത്തിനെ ചേർത്ത് പിടിച്ച് പൊലീസ് സഹകരണ സംഘം; മു‍ഴുവൻ ഭവന വായ്പയും ഏറ്റെടുത്ത് തീർത്തു

 



കാസർഗോഡ് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടുകൂടാനുള്ള നീക്കത്തിനിടെ വാഹനാപകടത്തിൽ മരിച്ച പൊലീസുദ്യോഗസ്ഥൻ്റെ കുടുംബത്തെ ചേർത്ത് പിടിച്ച് പൊലീസ് സഹകരണ സംഘം. ഭവന വായ്പ പൂർണ്ണമായും സഹകരണസംഘം ഏറ്റെടുത്ത് ബാധ്യത തീർത്ത് വീടിൻ്റെ രേഖകൾ കുടുംബത്തിന് കൈമാറി. കൃത്യ നിർവ്വഹണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ മരിച്ച സിവിൽ പൊലീസ് ഓഫീസർ കെ കെ സജീഷിൻ്റെ കണ്ണീരോർമയിലാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും. കേരളാ പൊലീസ് ഹൗസിങ് സഹകരണ സംഘത്തിൽനിന്ന് 28 ലക്ഷം രൂപ വായ്‌പയെടുത്ത് സജീഷ് സ്വപ്നഭവനത്തിന്റെ നിർമ്മാണം തുടങ്ങിയിരുന്നു. വീടിൻ്റെ നിർമാണം പൂർത്തിയാകുന്നതിനിടെയായിരുന്നു സജീഷിൻ്റെ അപ്രതീക്ഷിത മരണം. ഭവന വായ്പ തുകയിൽ 24, 41,522 രൂപയാണ് ബാധ്യതയുണ്ടായിരുന്നത്.പൊലീസ് സഹകരണസംഘം ഭരണസമിതി യോഗം ചേർന്ന് വായ്‌പ ബാധ്യത ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വായ്പക്ക് ഈടായി നൽകിയ വീടിൻ്റെ ആധാരം നീലേശ്വരം പൊലീസ് ക്വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ കുടുംബത്തിന് കൈമാറി. സെപ്‌തംബർ 26 ന് പുലർച്ചെ ചെങ്കളയിൽ മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനായുള്ള പട്രോളിംഗിനിടെയാണ് പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബേക്കൽ സബ് ഡിവിഷൻ ഡാൻസഫ് ടീമംഗമായ സജീഷ് മരണമടഞ്ഞത്



Post a Comment

أحدث أقدم

AD01