വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

 



ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍ 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യയെ ആദ്യത്തെ ലോകകിരീടം സമ്മാനിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. വനിതാ ട്വന്റി ട്വന്റി ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. ഷെഫാലിയുടെ 87 റണ്‍സുകളും ദീപ്തി ശര്‍മയുടെ 58 റണ്‍സും സ്മൃതി മന്ദാനയുടെ 45 റണ്‍സും റിച്ചാ ഘോഷിന്റെ 34 റണ്‍സുമാണ് ഇന്ത്യയെ തുണച്ചത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറി നേട്ടത്തിനും ദക്ഷിണാഫ്രിക്കയുടെ തോല്‍വിയെ തടയാനായില്ല.



Post a Comment

أحدث أقدم

AD01