മരണത്തിലും വേര്‍പിരിയാതെ.. തന്റെ കൂടെ പഠിച്ച കുട്ടുകാരിക്ക് ചികിത്സ സഹായം കൈമാറാൻ എത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.

 


മരണത്തിലും വേര്‍പിരിയാതെ.. തന്റെ കൂടെ പഠിച്ച കുട്ടുകാരിക്ക് ചികിത്സ സഹായം കൈമാറാൻ എത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. സഹായം ഏറ്റുവാങ്ങിയ യുവതിയും മരണത്തിന് കീഴടങ്ങി..ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് സംഭവം. കായംകുളത്തെ കോളേജിൽ ഒരുമിച്ച് പഠിച്ച ശ്യാമള എന്ന യുവതിക്ക് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്നേഹതീരം സ്വരൂപിച്ച ചികിത്സ സഹായം കൈമാറാൻ പോയ ഖദീജാകുട്ടിയാണ് മരണപെട്ടത് 49 വയസ്സായിരുന്നു. സഹായം കൈമാറി പുറത്തേക്ക് വരുമ്പോൾ കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടന്‍ തന്നെ അടിയന്തിര ചികിത്സ നൽകി എന്നാലും മരണത്തിന് കീഴടങ്ങുക ആയിരുന്നു. സഹായം ഏറ്റു വാങ്ങിയ ശ്യാമളയും രാത്രിയോടെ മരണപെട്ടു.



Post a Comment

أحدث أقدم

AD01