ചാമക്കാൽ സ്കൂളിൽ ചെസ് പരിശീലനം തുടങ്ങി


പയ്യാവൂർ: വിദ്യാലയ പ്രവർത്തനങ്ങളിൽ നൂതന മാതൃകകൾ സൃഷ്ടിച്ച് മുന്നേറുന്ന ചാമക്കാൽ ഗവ.എൽപി സ്കൂളിൽ ചെസ് പരിശീലന കളരി ആരംഭിച്ചു. കോവിഡാനന്തരം വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിവൈസുകളിൽ സമയം ചെലവഴിക്കുന്നത് നിയന്ത്രിക്കാനായി രൂപം നൽകിയ ‘അമ്മയുടെ ഫോൺ എൻ്റേതും’ എന്ന പദ്ധതിയുടെ തുടർച്ചയായാണ് ഇപ്പോൾ ചെസ് പരിശീലനവും തുടങ്ങിയിട്ടുള്ളത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ് പരിശീലനം ലഭ്യമാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. വനം വകുപ്പിലെ പ്രമുഖ ചെസ് താരവും കാഞ്ഞിലേരി സ്വദേശിയുമായ ടി.വി.ഗോപാലനാണ് മുഖ്യ പരിശീലകൻ. വിദ്യാർത്ഥികളുടെ ചിന്താശേഷിയും ഏകാഗ്രതയും വർധിപ്പിച്ച് അതുവഴി പഠനത്തിൽ നന്നായി ശ്രദ്ധിക്കാനും സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു പദ്ധതി സ്കൂളിൽ തന്നെ നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്കാവശ്യമായ ഉപകരണങ്ങൾ സംഭാവനയിലൂടെയാണ് സമാഹരിക്കുന്നത്. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, എസ്എംസി ചെയർമാൻ കെ.ജി.ഷിബു, മദർ പിടിഎ പ്രസിഡൻ്റ്  സൗമ്യ ദിനേശ്, എസ്ആർജി കൺവീനർ പി.ശിൽപ എന്നിവർ നേതൃത്വം നൽകി.

 ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ



Post a Comment

أحدث أقدم

AD01