കൊച്ചിയിൽ യുവതിക്ക് നേരെ ചാർജർ കേബിൾ ഉപയോഗിച്ച് ക്രൂര മര്‍ദ്ദനം: യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റില്‍


കൊച്ചിയിൽ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ പൊലീസ് അറസ്റ്റില്‍. മരട് പൊലീസാണ് യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തത്. മൊബൈലിൻ്റെ ചാർജർ കേബിൾ ഉപയോഗിച്ച് യുവതിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

മുതുകിലും കൈ കാലുകളിലും ഉൾപ്പെടെ അടികൊണ്ട് പൊട്ടിയ പാടുകളുമായി യുവതി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതി അഞ്ചു വര്‍ഷമായി ഗോപുവിനൊപ്പം താമസിച്ച് വരികയായിരുന്നു. യുവതി വിവാഹമോചിതയാണ്. യുവതി മൊ‍ഴി നല്‍കിയതിന് പിന്നാലെ ഗോപുവിനെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയെ ഉടൻ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകും. യുവതിയുടെ ശരീരത്തിലാകെ ക്രൂര മര്‍ദ്ദനത്തിൻ്റെ പാടുകളാണുള്ളത്. മര്‍ദ്ദനത്തിന് പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഗോപു പരമശിവനെ ചോദ്യം ചെയ്തതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകും.



Post a Comment

أحدث أقدم

AD01