കണ്ണൂർ :കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കണ്ണൂർ കോർപ്പറേഷൻ നടത്തിയതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മരക്കാർ കണ്ടിയിലെ കടൽ വെള്ള ശുദ്ധീകരണ പ്ലാൻ്റ് നിർമാണ ടെൻഡറിന് കോർപ്പറേഷൻ അനുമതി നൽകിയത് സകലവിധ മാനദണ്ഡങ്ങളും ലംഘിച്ചാണെന്ന് തെളിയിക്കുന്ന രേഖകളുണ്ട്. ഈ അഴിമതിയെകുറിച്ച് പറഞ്ഞതിന് തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് പറഞ്ഞ മേയർ മുസ്ലിഹ് മഠത്തിലിനെ താൻ വീണ്ടും വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും രാഗേഷ് പറഞ്ഞു. സർവ്വേ ,ടെക്നിക്കൽ റിപ്പോർട്ട് പഠനം നടക്കാൻ സാധാരണഗതിയിൽ മൂന്നോ നാലോ മാസം വേണം. എന്നാൽ 11 ദിവസം കൊണ്ടാണ്140 കോടിയുടെ പദ്ധതിക്ക് ടെൻഡർരേഖ കൊടുത്തത്. പ്രത്യേക രീതിയിലുള്ള എലിമിനേഷൻ റൗണ്ട് തയ്യാറാക്കി തട്ടിപ്പ് നടത്തി. ടെൻഡർ പ്രക്രിയയിലൂടെ കോടികളുടെ അഴിമതി നടത്താൻ ആദ്യമേ നിശ്ചയിച്ച ഒരാൾക്കാണ് ടെൻഡർ നൽകിയത് . പദ്ധതി അനുവദിച്ച്, സംസ്ഥാന ഹൈപവർ കമ്മിറ്റിയുടെ അനുമതിക്കു കാത്തുനിൽക്കുകയാണെന്ന് പറയുന്ന മേയർ അതിന് മുൻപെ പദ്ധതി നടപ്പിലാക്കാൻ രേഖാമൂലം അനുമതി നൽകി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. സൂപ്രണ്ടിങ് എൻജിനീയറാണ് ഇതിനായി അനുമതി കൊടുത്തിരിക്കുന്നത്. ആരു പറഞ്ഞിട്ടാണ് ടെൻഡർ കൊടുത്തതെന്ന് സൂപ്രണ്ടിങ് എൻജിനീയർ വ്യക്തമാക്കട്ടെ .ഇനി ഈ കാര്യത്തിൽ മേയർ കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ അടുത്ത എപ്പിസോഡ് തുടങ്ങാം. കോയ ആൻഡ് കമ്പനി, അയ്യപ്പ ഇൻഫ്രാ പ്രോജക്ട് എന്നിങ്ങനെ തെലുങ്കാനയിലെ രണ്ട് കമ്പനികൾ ചേർന്ന് നൽകിയ ടെൻഡറിനാണ് അനുമതി നൽകിയത്. ഇവർ ഇതുമായി കോടതിയിൽ പോയാൽ കോടതി ഇവർക്ക് അനുകൂലമായി വിധിക്കാനാണ് സാധ്യത. എന്നാൽ അടുത്ത കോർപ്പറേഷൻ ഭരണം വേറെയായിരിക്കുമെന്നും 140 കോടിയുടെ പദ്ധതി അതുപോലെ നടപ്പാക്കാൻ നമുക്ക് കഴിയുമെന്നും കെ കെ രാഗേഷ് പറഞ്ഞു. ഈക്കാര്യത്തിൻ ഇനി മേയർ പ്രതികരിച്ചനുശേഷം ഇക്കാര്യത്തിൽ ഇനി താൻബാക്കി പറയാം.40 കോടി പിന്നീട് 140 കോടിയെന്ന് എഴുതിവെച്ചത് എന്തിനാണെന്ന് വ്യക്തമാണ്. ക്ളറിക്കൽ മിസ്റ്റേക്ക് എന്നാണ് മേയർ പറഞ്ഞത്. ഇത് ശരിയല്ല. തേങ്ങ കട്ടിട്ട് അതു തിരികെ തരാമെന്ന് പറയുന്നത് പോലെയാണ്. മോഷണമെന്തായാലും മോഷണം തന്നെയാണെന്നും ഇനി ഒരു നിമിഷം മേയർ സ്ഥാനത്തിരിക്കാൻ മുസ്ലിഹ് മഠത്തിൽ അർഹനല്ലെന്നും കെ. കെ.രാഗേഷ് പറഞ്ഞു. എം .പ്രകാശനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
കണ്ണൂർ കോർപറേഷനിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് കെ.കെ രാഗേഷ്
WE ONE KERALA
0
.jpg)




إرسال تعليق